‘ട്വന്റി-20 വർണക്കടലാസിൽ പൊതിഞ്ഞ കൊടിയ വിഷം’; എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി-20 പാർട്ടിക്ക് തിരിച്ചടിയായി, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു. എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടൻ ആണ് പാർട്ടി അംഗത്വം രാജിവെച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ് ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20 പാർട്ടിയെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അസ്ലഫ് പാറേക്കാടൻ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. സാബു എം ജേക്കബ്…

