താരനിബിഡം ട്വന്റി 20; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്
കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാര്‍ത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു….

