സെക്രട്ടറിയേറ്റ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം
തിരുവനന്തപുരം:സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സഹകരണജനാധിപത്യ മുന്നണി വിജയിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ (ഭാഗികമായി) നൽകിയതിനാൽ സർവീസ് മേഖലയിലെ എതിർപ്പ് അവസാനിച്ചുവെന്ന് സർക്കാർ ആശ്വാസം കൊള്ളുന്നതിനിടയിൽ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അനുകൂല പാനൽ വൻ വിജയം കൊയ്തത്. 1900-2000 വോട്ടിൻ്റെ വ്യത്യാസത്തിലാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ ഒന്നാകെ ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 5100 വോട്ടിൽ കോൺഗ്രസ് അനുകൂല പാനൽ ശരാശരി…

