കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റില്ല, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തു നിന്നും അബ്‌ദുസമദ്‌ സമദാനി പൊന്നാനിയിൽ നിന്നും സ്ഥാനാർത്ഥികളാകും. രാജ്യസഭ സ്ഥാനാർത്ഥിയെ പീന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. അതേസമയം, മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി എന്ന് വി ഡി സതീശൻ പറഞ്ഞു. 16 സീറ്റിൽ കോൺഗ്രസ്സും ലീഗ് രണ്ട് സീറ്റിലും മല്‍സരിക്കും. കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഓരോ…

Read More

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം;6 സീറ്റുകൾ പിടിച്ചെടുത്തു; പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം:സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.ഇന്ന്…

Read More

കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി; ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞടുപ്പിൽ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ്പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി. കേരള കോണ്‍ഗ്രസുകള്‍…

Read More

കാട്ടാന ആക്രമണം; വയനാട്ടിൽ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താൽ. വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന്…

Read More

മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

കാട്ടാക്കട:മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സിപിഎമ്മിലെ എ.സുരേഷ്‌കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.മാറനല്ലൂർ പഞ്ചായത്തിൽ എവിടെ പ്ലോട്ട് ഡിവിഷൻ നടന്നാലും അവർക്ക് വേണ്ടി അനുകൂല നിലപാട് എടുത്ത് കൊണ്ട് കമ്മിഷൻ കൈപ്പറ്റുന്നു.കണ്ടല ബാങ്ക് തട്ടിപ്പ്.സ്ട്രീറ്റ് ലൈറ്റുകൾ സമയബന്ധിതമായി കത്തിക്കുന്നില്ല.നിലാവ് പദ്ധതി പ്രകാരം നൽകിയ എൽ.ഇ.ഡി. ലൈറ്റുകളുടെഅറ്റകുറ്റ പണികൾ നടത്താതെ വൻ അഴിമതി. ക്ഷേമപെൻഷനുകൾ മസ്റ്ററിംങ് നടത്തിയിട്ടും പെൻഷൻ കിട്ടുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും…

Read More

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചു; സിപിഐ അംഗം എൻ എം ശ്രീകുമാർ പ്രസിഡന്റ്

ഇടുക്കി:ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ അംഗം എൻ എം ശ്രീകുമാറാണ് പ്രസിഡന്റ്. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെയാ അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര്യ അംഗവുമാണ് ഉണ്ടായിരുന്നത്.കക്ഷിനില: കോൺഗ്രസ് – 6, സിപിഐ – 4, സിപിഎം – 2, സ്വതന്ത്ര…

Read More

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. സിപിഐഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെപി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല അതേടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ കൂടി എൽഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial