Headlines

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ്

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഐഎസ് സംഘടനയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ട്രംപ് അറിയിച്ചു. നൈജീരിയന്‍ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് യുദ്ധവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൊക്കോട്ടോ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നത്. നൈജീരിയയില്‍ ക്രിസ്ത്യാനികളെ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലുകയാണെന്ന് നിരന്തരമായി ആരോപണം ഉയരുന്നുണ്ട്. ഈ വിഷയം യുഎസിലെ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും നിരന്തരമായി ഉന്നയിക്കുകയും…

Read More

43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്

43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്. ഈ രാജ്യങ്ങളിലുള്ളവർക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ്. കർശന കുടിയേറ്റ നയങ്ങൾക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഈ 43 രാജ്യങ്ങളെ റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നതായി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. റെഡ്: 11 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ…

Read More

പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പദ്ധതികള്‍ ഇതോടെ നിര്‍ത്തി വെച്ചു. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ക്കും തിരിച്ചടി നേരിട്ടു. ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial