ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, റെയിൽവേയിൽ പുത്തൻ ടിക്കറ്റിംഗ് സംവിധാനം, യുടിഎസ് ആപ്പ് മാർച്ച് മുതൽ പ്രവര്‍ത്തിക്കില്ല
ചെന്നൈ : സതേൺ റെയിൽവേയിൽ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണ് നടപടി. പകരമായി ടിക്കറ്റിംഗ് സേവനങ്ങൾക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങൾക്കുമായി റെയിൽ വൺ എന്ന പുതിയ ആപ്പ് റെയിൽവേ അവതരിപ്പിച്ചു. ടിക്കറ്റിംഗിനും മറ്റ് യാത്രാ സേവനങ്ങൾക്കുമുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി റെയിൽ വൺ ആപ്പിനെ ക്രിസ് വികസിപ്പിച്ചെടുത്തു. കൂടുതൽ ആധുനികവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഇന്റർഫേസാണ്…

