എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ 3 വർഷം നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ 3 വർഷം നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാർത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകൾ തിരികെ നൽകാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയക്ടർ അപ്രകാരം സർക്കുലർ ഇറക്കിയിട്ടില്ലെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കുവാനോ നിർദ്ദേശം…

