
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; സാമ്പത്തിക പ്രശ്നം കൊലപാതക കാരണമെന്ന് നിഗമനം
തിരുവനന്തപുരം: ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി ഒരു ഓട്ടോയിൽ സ്റ്റേഷനിലെത്തിയത് സ്റ്റേഷനിലേക്ക് കയറി പോകുമ്പോൾ ഒരു കൂട്ടുകാരനെ കണ്ടു അവനോട് ഞാൻ ഒരു ഒപ്പിട്ടിട്ട് ഇപ്പോൾ തിരിച്ചു വരാമെന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോൾ ബൈക്കിന്റെ ചാവി കൈയിൽ കറക്കിയാണ് വന്നിരുന്നത് .എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം കുളിച്ചുവെന്നും പ്രതി…