
മദ്യപിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായി
കടലുണ്ടി: മദ്യപിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി. കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആർ രമണനെയാണ് കോഴിേക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കടലുണ്ടി പഞ്ചായത്തിലെ പുഴയോരത്തുനടന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച വൈകീട്ട് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിൽ ഇയാളിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വരുകയും പഞ്ചായത്ത് സെക്രട്ടറിയുടെ പെരുമാറ്റത്തിൽ വിജിലൻസ് സംഘത്തിന് സംശയം…