വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം, അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാല് പേര്‍ക്കെതിരെ കേസ്
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താം കോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിലാണ് മര്‍നമുണ്ടായത്. രാത്രി എട്ട് മണിക്കാണ് സംഭവം. കണ്ടാല്‍ അറിയുന്ന നാല് പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഈ സംഭവത്തിന് വിസ്മയ കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി…

