
ദിവസവും നടത്തം ശീലമാക്കുന്നതിലൂടെ കാൻസറിനെ പ്രതിരോധിക്കാനാവുമെന്ന് പഠനം
ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ നടത്തത്തിന്റെ പങ്ക് വളരെ വലുതാണ്. നടത്തം ശീലമാക്കുന്നതിലൂടെ ജീവിതശൈലീരോഗങ്ങളേയും അകാലമരണത്തേയും വിഷാദരോഗത്തേയുമൊക്കെ പ്രതിരോധിക്കാനാവുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടത്തവും കാൻസറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നൊരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. നടത്തം ശീലമാക്കുന്നതിലൂടെ കാൻസറിനെ പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും നടക്കുന്നതിലൂടെ പതിമൂന്നിനം കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. യു.കെ.യിലെ 85,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആറുവർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ചതിനുശേഷമാണ് വിലയിരുത്തലിലെത്തിയത്. എത്രത്തോളം നടക്കുന്നോ,…