
ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിനുമുമ്പ് ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ശേഷികളും നശിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് മഹത്തായ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഇറാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു. അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച…