
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി നഗരങ്ങള്‍ തകര്‍ന്നു; വ്യാപക നാശനഷ്ടം
ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ വ്യാപക നാശനഷ്ടം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബീര്‍ഷെബ എന്നിവിടങ്ങളില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 19ന് രാവിലെ ഇറാനില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് 20 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ആക്രമണങ്ങളില്‍ 32 പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേല്‍ അധികൃതരും സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലം ഒരു സൈനിക താവളമല്ല, മറിച്ച് ‘ഒരു ആശുപത്രി’ ആണെന്ന് ഇസ്രയേല്‍ സൈനിക അധികൃതര്‍ പറയുന്നു….