താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ
തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അന്ത്യശാസനം നൽകിയിരിക്കെ,താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ . താൽക്കാലിക വെടിനിർത്തൽ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂർണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താൽക്കാലിക വെടിനിർത്തലിനായി ഹോർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. കരയുദ്ധമുണ്ടായാൽ നേരിടാനുള്ള തയാറെടുപ്പുകളും ഇറാൻ കൈക്കൊള്ളുകയാണ്. പൊരുതാൻ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. രജിസ്ട്രേഷന് 10 നാൾ നീളുന്ന കാമ്പയിൽ ആരംഭിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അടിയന്തര വെടിനിർത്തലിനുള്ള നിർദേശം പാകിസ്താൻ…

