Headlines

മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ മോഷണവും; ദുരന്തമുഖത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി പോലീസ്

മേപ്പാടി: രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തമുഖത്ത് മോഷണം നടക്കുന്നതായി വിവരം. മലയാളികൾ ഒന്നടങ്കം രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് സാഹചര്യം മുതലെടുത്ത് മരിച്ചുപോയവരുടെയും മറ്റും സ്വർണ്ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. ഇതര സംസ്ഥാനക്കാരായ ആളുകൾ ആണ് കവർച്ച നടത്തിയതെന്ന് പോലീസ് പറയുന്നത്. ദുരന്തസ്ഥലത്ത് നിരീക്ഷണം ശക്തമാക്കി പോലീസ്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര…

Read More

നാലാം നാൾ അതിജീവനം; മുണ്ടക്കൈയില്‍ നാല് പേരെ രക്ഷപെടുത്തി

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുങ്ങി കിടന്ന നാല് പേരെ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് രക്ഷപെടുത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യും. ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. നാലിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുൾപൊട്ടലിൽപെടാതെ ഓടി രക്ഷപെടുന്നതിനിടെയാണ് കുടുങ്ങിയത്. മുണ്ടക്കൈയിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്.

Read More

വയനാട് ദുരന്തം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: 70-മത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്. പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് ആലോചന.

Read More

വയനാടിന് കൈത്താങ്ങ്: മമ്മൂട്ടി ആദ്യഘട്ടമായി 20 ലക്ഷം രൂപ കൈമാറി, ദുൽഖർ 15 ലക്ഷം രൂപയും

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ്…

Read More

വയനാട് ദുരന്തം മരണം 282 ആയി; 240 ലേറെ പേരെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ്…

Read More

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം വയനാട്  ജില്ലാ കളക്ടർ

കൽപ്പറ :ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണം.

Read More

വയനാട് ദുരന്തം മരണം 151 ;ചൂരൽമലയിൽ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്….

Read More

വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നൽകണം; അഗാധമായ ദുഃഖമെന്ന് വിജയ്

        വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുക. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു. “കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ…

Read More

വയനാട് ദുരന്തം: ഓഗസ്റ്റ് 2 വരെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോണ്‍വോക്കേഷന്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.

Read More

വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്‌ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു. വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial