ശീതകാല സമ്മേളനം: പ്രധാന ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
ന്യൂഡല്‍ഹി: 15 ദിവസം നീളുന്ന ശീതകാല സമ്മേളനത്തില്‍ ഒന്‍പത് മുഖ്യ നിയമങ്ങള്‍ പാസാക്കാനുള്ള പദ്ധതിയുമായി മോദി സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവേശം പകരുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും, ഓഹരി വിപണി, കോര്‍പ്പറേറ്റ് നിയമം, ഇന്‍ഷുറന്‍സ്, അടിസ്ഥാന സൗകര്യം, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടെ അനേകം മേഖലയിലേക്ക് ഈ പരിഷ്‌കാരങ്ങള്‍ വ്യാപിക്കുമെന്നാണ് സൂചന. നിയമനിര്‍മാണം കണ്‍വെയര്‍ബെല്‍റ്റ് രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും, ബില്ലുകള്‍ക്ക് ആവശ്യമായ പരിശോധനയും വിശദമായ ചര്‍ച്ചയും ലഭിച്ചട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആണവോര്‍ജ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായി…

