ത‍ൃശൂരിൽ സംഘർഷം; യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

തൃശൂർ: ത‍ൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിയ്ക്ക് സമീപമാണ് യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇത് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്.

Read More

തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ

തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ.യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് എക്സൈസിന്‍റെ പിടിയിലായത്. അടുത്തിടെ നടന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 40 കിലോ കഞ്ചാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പുതുവത്സര പാർട്ടിക്കായാണ് തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഷൈജു എക്സൈസിനോട് സമ്മതിച്ചു. ആന്ധ്ര പ്രദേശിൽ നിന്നുമാണ് ഷൈജു കഞ്ചാവുമായി എത്തിയത്. ക്രിസ്മസ് – ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യം വെച്ചാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന്…

Read More

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി; ഡി വൈ എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു; അജിമോൻ കണ്ടല്ലൂർ

ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പിന്നിൽ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും അജിമോൻ പ‌റയുന്നു. കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം. മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ. ആപ്പ് തയ്യാറാക്കിയത് തന്റെ നിർദ്ദേശ പ്രകാരമെന്ന് ജയ്സൺ മുകളേൽ സമ്മതിച്ചു. വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നും ജയ്സൺ മൊഴിനൽകി. കാസർകോട് വെച്ചാണ് സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയത്. കേസിലെ ആറാം പ്രതിയായ ജയ്സൺ യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി വിലക്ക് കാരണം ജയ്സണെ അറസ്റ്റ് ചെയ്തിട്ടില്ല. കാസർഗോഡ്…

Read More

ആറു വയസുകാരിയെ കണ്ടെത്താൻ രംഗത്തിറങ്ങണം; പ്രവർത്തകരോട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന്കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത്…

Read More

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തയാറാകണമെന്ന് വി എം സുധീരൻ

തൃശൂർ: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറഞ്ഞു. ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസിനാണെന്നും സുധീരൻ പറഞ്ഞു. യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നു മാസം മുൻപ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന വേളയിൽ തെരഞ്ഞെടുപ്പിലെ പിഴവ്…

Read More

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാർക്കെതിരായ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. മ്യൂസിയം സ്റ്റേഷനിൽ രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തി നടത്തുന്ന ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുലും അറിയിച്ചിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം…

Read More

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കോഴിക്കോട് : യൂത്ത് കോൺഗ്രസിന്റെ വ്യാജസംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അടുപ്പക്കാരാണ്. കേസിൽ നിന്നും രക്ഷപെടാനാണ് യൂത്ത് കോൺഗ്രസ് ചില കലാ പരിപാടികൾ നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന…

Read More

മണര്‍കാട് ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറിൽ ഇരു വിഭാഗത്തിനും പരിക്ക്

മണര്‍കാട് ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പരുക്കേറ്റു.സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ്. ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial