മിസോറി: വിദ്യാർത്ഥികളുമായി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട അധ്യാപികക്ക് പത്തുവർഷം തടവുശിക്ഷ. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. മിസോറിയിലെ ഡിക്സൺ ആർ-വൺ സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ൻ സ്മിത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. മുപ്പതുകാരിയായ യുവതി വിദ്യാർത്ഥികൾക്ക് പണവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നൽകി പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് കേസ്.
മിഡിൽ സ്കൂൾ വിദ്യാർത്ഥികളെയാണ് കാരിസ്സ ലൈംഗികമായി ചൂഷണത്തിനിരയാക്കിയത്. ലൈംഗിക ബന്ധത്തിനായി വിദ്യാർത്ഥികൾക്ക് 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർത്ഥികൾക്ക് മദ്യവും കഞ്ചാവും നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതുൾപ്പെടെപ്രതിക്കെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്


