Headlines

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നും വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ വെട്ടിക്കൊലപ്പെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: