ചോഴിയകോട് പെൺകുട്ടിയെ പീഡിപ്പിച്ച പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കുളത്തുപ്പുഴ പോലീസിന്റെ പിടിയിൽ
ചോഴിയക്കോട് ജനീഷ് മൻസിലിൽ ജനീഷാണ് പോലീസ് പിടിയിലായത്.
വീട്ടിൽ ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു .പെൺകുട്ടി
ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു .
വിവരം അറിഞ്ഞ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു . തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുളത്തുപ്പുഴ പോലീസിൽ വിവരം കൈമാറി.
ചൈൽഡ് ലൈന്റെ നിർദേശ പ്രകാരം കേസ് എടുത്ത പോലീസ്
പ്രതിയെ പിടികൂടി. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

