പരസ്യ ബോർഡ് ദുരന്തം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ; പിടിയിലായത് 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ

മുംബൈ: പരസ്യബോർഡ് ദുരന്തത്തിൽ 16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിലുൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ ആണ് പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഭാവേഷ് ഭിൻഡെ.


സംഭവം നടന്നയുടനെ ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപ്പറിലെ പെട്രോള്‍ പമ്പിനു മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് വീണുള്ള ദുരന്തം. മുംബൈ കോര്‍പറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്. 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെ മുന്‍പും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍, ഒരു നടപടിയുമെടുത്തില്ല. ചട്ടം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിഎംസി ശ്രമിക്കുന്നത്. ദുരന്തത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കു ചികിത്സാസഹായവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: