ബെംഗളൂരു: ബിജെപി നേതാവ് ആർഎസ്എസ് വേഷത്തിലെത്തി കോൺഗ്രസിൽ ചേർന്നു. കർണാടകയിലെ ബിജെപി നേതാവ് നിങ്കബസപ്പയാണ് ബാഗൽക്കോട്ടിലെ കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കോൺഗ്രസിൽ ചേർന്നത്.
ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറിയത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ്, 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്.

