തൃശ്ശൂർ: വീട്ടിൽ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനിടയില്‍ ദേഹത്ത് പടര്‍ന്ന് പിടിക്കുകയായിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പോലീസ് പറയുന്നു. അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: മീന. മക്കള്‍: അമല്‍, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 11-ന്.

