കോഴിക്കോട്: യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കണ്ടെത്തി. വടകര കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ്(36) ആണ് മരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സുഹൃത്തുകള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിന്‍ രമേഷ് .
ഷബിന്‍ ബാംഗളൂരുവിലെ മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഷബിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിന്‍ ബെംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. തനിച്ചാണ് ഷിബിൻ പൂളില്‍ ഇറങ്ങിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മരണകാരണം എന്താണെന്ന് പോലീസ് അധികൃതർ അന്വേഷിച്ചു വരികയാണ്. ഷബിന്‍ സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ മുങ്ങി മരിച്ചതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഴിയൂര്‍ സ്വദേശിനി ശില്‍പയാണ് ഷിബിന്റെ ഭാര്യ. മകള്‍: നിഹാരിക. അച്ഛന്‍: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങള്‍: ബേബി അനസ് (ചെന്നൈ), റിബിന്‍ രമേഷ്
