Headlines

റീൽസ് പകർത്തുന്നതിനിടെ കാർ വീണത് 300 അടി താഴ്ചയിലേക്ക്; ഇരുപത്തിമൂന്നുകാരി യ്ക്ക് ദാരുണാന്ത്യം


മുംബൈ: റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു.ശ്വേത ദീപക് സുർവാസെ(23) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അപകടം.

തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദിൽ നിന്ന് സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ശ്വേതയും സുഹൃത്തായ സൂരജ് സഞ്ജൗ മുളെ (25)യും. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ കയറിയ ശ്വേത വണ്ടി റിവേഴ്സെടുക്കാന്‍ തുടങ്ങി. അപ്പോള്‍ പാറക്കെട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായിരുന്നു കാര്‍. എന്നാല്‍ വീണ്ടും റിവേഴ്സെടുത്തപ്പോള്‍ സ്പീഡ് കൂടി. വേഗത കുറയ്ക്കാന്‍ സൂരജ് മുന്നറിയിപ്പ് നല്‍കി. ‘ക്ലച്ച്, ക്ലച്ച്, ക്ലച്ച്’ എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് സൂരജ് കാറിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കാർ 300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ഉരുണ്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സുലിഭഞ്ജന്‍ കുന്നുകള്‍. ഔറംഗബാദിൽ നിന്ന് എല്ലോറ ഗുഹകളിലേക്കുള്ള വഴിയിൽ സുലിഭഞ്ജൻ എന്ന ഗ്രാമത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത്, സുലിഭഞ്ജന്‍ കുന്നുകളിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാൻ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: