തൃശൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പുല്ലൂറ്റ് സ്വദേശി സുരേഷിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളജിലേക്ക് ബസിൽ പോകുകയായിരുന്നു വിദ്യാർഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിൽ 19 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക് കണ്ണുകാണില്ലെന്ന വാദം പ്രതിഭാഗം ഉയർത്തിയെങ്കിലും ഇത് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
