Headlines

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത് ഒന്നാം ക്ലാസുമുതൽ; കുട്ടി വിവരം തുറന്ന് പറഞ്ഞത് അധ്യാപകരോട്; അച്ഛന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു കുട്ടിയെ മുപ്പത്തിയേഴുകാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ ആണ് കുട്ടിയുടെ അമ്മ മരിച്ചത്.

അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തത് മുതൽ പ്രതി റിമാൻഡിൽ തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: