കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണൽ. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷമ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് വോട്ടെണ്ണും. തമിഴ്നാട്ടിൽ ഏപ്രിൽ 23ന് ഒറ്റത്തവണയായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: