വിതുര: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെ തുരങ്കം വയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ഗവൺമെന്റ് പെരുമാറുന്നതെന്നും കേരളത്തിന് അർഹമായ വിഹിതം നൽകാതെ കേരള ജനതയെ അപമാനിക്കുന്ന നടപടികളുമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താപിച്ചു. കേരള മുഖ്യമന്ത്രിയും ഇടതുപക്ഷ എംഎൽഎമാരും ഡൽഹിയിലെ ജന്തർമറിൽ നടത്തിയ ധരണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ ഡി എഫ് വിതുര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതത്തിൽ നൽകേണ്ട സാമ്പത്തികം തടഞ്ഞു വയ്ക്കുകയും ജിഎസ്ടി വിഹിതവും റവന്യൂ വിഹിതവും നൽകാതെയും, വായ്പാ പരിധി വെട്ടിക്കുറച്ചും കേരളത്തിനു അർഹമായ തുകകൾ പോലും നൽകാതെയും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അംഗീകരിക്കാത്ത രീതിയിലാണ് കേന്ദ്രസർക്കാർ കേരളത്തോട് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പ്രവർത്തനങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലൂടെയും ഇടതുപക്ഷ സർക്കാറിന്റെ തുടർ ഭരണത്തിൽ വിറളി പൂണ്ട കേന്ദ്രസർക്കാർ കേരളത്തയും കേരള ജനതയെയും അപമാനിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതുര ചന്തമുക്കിൽ നടത്തിയ ഐക്യദാർഢ്യ സദസ്സിൽ സിപിഎം ലോക്കൽ സെക്രട്ടറി എസ് എൻ അനിൽകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി സന്തോഷ് വിതുര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, ആർ കെ ഷിബു, മനോഹരൻ കാണി, വെള്ളനാട് രാജേന്ദ്രൻ, വിനീഷ് കുമാർ, എസ് എൽ കൃഷ്ണകുമാരി, കല്ലാർ വിക്രമൻ, രാജേന്ദ്രൻ, ബെറിളിൻ തുടങ്ങിയ ഘടകകക്ഷി നേതാക്കളും ജനപ്രതിനിധികളും ഐക്യദാർഢ്യ സദസ്സിൽ സംസാരിച്ചു.
