Headlines

പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം; പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ എത്തിയപ്പോൾ വീട് പൂട്ടിയിട്ടു



     

കൊച്ചി : പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് എറണാകുളത്തെ അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം. ഇന്നലെ വൈകിട്ട് പറവൂരില്‍ പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചു. രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. വീട്ടില്‍ രാജുവിനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കായി സിപിഐ നേതാക്കള്‍ എത്താതിരിക്കാനാണ് കുടുംബം വീട് പൂട്ടി മാറിയത് എന്നാണ് സൂചന.

സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുളളവര്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതി നേരത്തെ തന്നെ കുടുംബം ഉന്നയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പലതവണ ശ്രമിച്ചിട്ടും അനുനയത്തിന് കുടുംബം വഴങ്ങിയിരുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പറവൂരില്‍ സിപിഐ സംഘടിപ്പിച്ചിരിക്കുന്ന പി രാജു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: