Headlines

കോഴിക്കോട് മാവൂരിൽ തീപിടുത്തം അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ ഒഴിവാക്കിയത് വൻ ദുരന്തം

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ തീപിടുത്തം. താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനുമാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തീ പിടിച്ചത്. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപമാണ് തീപടർന്നത്. ഉടൻ തന്നെ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു. കനത്ത ചൂടും കാറ്റും തീ ആളിക്കത്തുന്നതിന് കാരണമായി. ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കാതിരുന്നത് അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്.


സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍ രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വി സലിം, കെപി നിജാസ്, പിടി ശ്രീജേഷ്, കെ മുഹമ്മദ് ഷനീബ്, എംകെ അജിന്‍, അനു മാത്യു, കിരണ്‍ നാരായണന്‍, എംകെ നിഖില്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: