പാലക്കാട്/മലപ്പുറം: സംസ്ഥാനത്ത് പോളിംഗിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് വോട്ടർമാരാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറത്ത് നിറമെരുതൂർ സ്വദേശിയായ ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

