കോഴിക്കോട്: കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ബിഹാർ സ്വദേശിയായ സഞ്ജയ് പസ്വാനാണ് പിടിയിലായത്. ഫറോക്ക് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പെരുമണ്ണയിൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സഞ്ജയ് പസ്വാൻ കടന്നുപിടിക്കുകയായിരുന്നു. ഭയന്നോടിയെ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
