തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കന്യാകുമാരി പാങ്കുടിയിലായിരുന്നു സംഭവം. മാർത്താണ്ഡം സ്വാമിയാർ മഠം സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. കുപ്പിക്കുള്ളിൽ ഇരുതലമൂരി പാമ്പിനെ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്. ഇരുതലമൂരിയെ വനം വകുപ്പ് തുറന്ന് വിട്ടു. വൻ തുകയ്ക്ക് ഇരുതലമൂരിയെ വില്പന നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
