ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു; യൂട്യൂബർ അജ്മൽ ചാലിയത്ത് അറസ്റ്റിൽ




കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണവും പണവും യൂട്യൂബർ തട്ടിയെടുത്തെന്ന് പരാതി. ഒഞ്ചിയം സ്വദേശിനി നൽകിയ പരാതിയിൽ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.

ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.

ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ. മനീഷും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: