Headlines

ഗുരുപൂജാ പുരസ്കാരം ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തർക്ക് സമര്‍പ്പിച്ചു


കേരളത്തിലെ മുതിർന്ന ഹിന്ദി പണ്ഡിതനു നൽകുന്ന നിരാല ഗുരുപൂജ പുരസ്കാരം സമർപ്പിച്ചു. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ പുരസ് പുരസ്കാരത്തിന് ഈ വർഷം അർഹനായത് പ്രമുഖഹിന്ദി എഴുത്തുകാരൻ ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തക്കാണ് ലഭിച്ചത്.
ആലപ്പുഴ മണ്ണഞ്ചേരി വട്ടപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി.പുരസ്കാരം നല്‍കി.  കാല്‍ ലക്ഷം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.റ്റി.വി.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ജബ്ബാര്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം, .എന്‍.രവീന്ദ്രനാഥ്,, ഡോ.എസ്.തങ്കമണി അമ്മ, ഡോ.ആര്‍.ജയചന്ദ്രന്‍., ഡോ.എസ്.ആര്‍.ജയശ്രീ, ഡോ.നാദിയ എസ.രാജ്, ഡോ.എസ്.ഷിബിന എന്നിവര്‍ സംസാരിച്ചു. നിരാലാ ഹിന്ദി അക്കാദമി സെക്രട്ടറി ഡോ.രതീഷ് നിരാലാ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ എം.അലങ്കാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: