തെലങ്കാന: തെലങ്കാനയിലെ ആദിലാബാദിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് നേരെ നാട്ടുകാരുടെ ആക്രമണം. പ്രതിയായ യുവാവിന്റെ വീടിന് തീകൊളുത്തിയാണ് നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയത്. പ്രകോപിതരായ നാട്ടുകാർ ആക്രമണം തടയാനെത്തിയ പോലീസ് സംഘത്തിനു നേരെയും തിരിഞ്ഞു. രണ്ട് പോലീസ് വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു.
സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പോലീസുകാർ ആക്രമണം തടയുന്നതിനിടെയാണ് അവർക്കു നേരെയും നാട്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിന്റെ സ്ഥിതി വഷളായതോടെ പോലീസുകാര്‍ വീടിന്റെ മതില്‍ചാടി കടന്നാണ് രക്ഷപ്പെട്ടത്. ഇതിനിടെ നാട്ടുകാര്‍ പ്രതിയായ യുവാവിന്റെ വീടിന് തീയിടുകയും ചെയ്തിരുന്നു. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പ്രതിയും പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.

