Headlines

മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു;ഓട്ടോ ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ് പിടിയിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. സംഭവത്തിനുശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എസ്.എച്ച്.ഒ. പി.എസ് സുബ്രഹ്മണ്യൻ്റെ നിർദേശാനുസരണം എസ്.ഐമാരായ രതീഷ് ബാബു വർഗീസ് മാത്യു, സി.പി.ഓരായ ശ്യം, രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ, ആതിര എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: