‘ഇൻഡ്യാ സഖ്യം നടത്തിയത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; ശബ്ദമുയർത്തിയ പൗരന്മാർക്ക് നന്ദിയറിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യ സഖ്യം. തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണഘടന സംരക്ഷിക്കാൻ ഒപ്പം നിന്ന സാധാരണക്കാർ , കർഷകർ , ദളിതർ.. എല്ലാ പൗരന്മാർക്കും അദ്ദേഹം നന്ദിയറിയിച്ചു.

പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.”രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വലിയ അഭിമാനമാണ് ഈ നിമിഷം തോന്നുന്നത്. എന്റെ രാജ്യം, അതിന്റെ ഭരണഘടന സംരക്ഷിക്കാൻ കൂട്ടുനിന്ന ജനങ്ങൾ…. സാധാരണക്കാരായവരിൽ സാധാരണക്കാരായ, യാതൊരു പ്രിവിലേജും ഇല്ലാത്ത പൗരന്മാരാണ് ഭരണഘടനയ്ക്കായി ശബ്ദമുയർത്തിയത്- ദലിതരും കർഷകരുമെല്ലാം. എല്ലാവരോടും വലിയ നന്ദി”. രാഹുൽ പറഞ്ഞു.

ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ദുഷ്പ്രചാരണം എക്കാലവും ഓർമിക്കപ്പെടുമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: