തിരുവനന്തപുരം: ഭൂനികുതി അമ്പത് ശതമാനം ഉയര്‍ത്തുമെന്നും ഇതിലൂടെ നൂറ് കോടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2025 ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ മൂല്യവും അതിന്റെ വരുമാന സാധ്യതകളും പതിന്മടങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി തികച്ചും നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിനുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകളുടെ നിരക്കുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു- മന്ത്രി പറഞ്ഞു
‘2023- 2024 വര്‍ഷത്തെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം 445.39 കോടി രൂപയാണ്. ആകെ പിരിച്ചെടുക്കാനായത് 9.18 കോടി രൂപ മാത്രമാണ്. പാട്ടനിരക്ക് കൂടുതലാണെന്നാണ് വിമര്‍ശനം. ബിസിനസ് എളുപ്പമാക്കുന്നതിനും സംരംഭകത്ത്വ വികസനത്തിന്റെയും ഭാഗമായി പാട്ടനിരക്കുകള്‍ യുക്തിപൂര്‍വമാക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ മനസിലാക്കുന്നു. കമ്പോള വിലയ്ക്ക് പകരം സമീപ സമാന വിലയുടെ ന്യായ വില കണക്കിലെടുത്ത് പാട്ട നിയമം ആവിഷ്‌കരിക്കുകയും പാട്ടനിരക്കുകള്‍ യുക്തിസഹമാക്കുകയും ചെയ്യും. കുടിശ്ശികയുള്ള പാട്ടം ഈടാക്കുന്നതിലേക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടികളിലേക്ക് കടക്കുന്നതാണ്’- കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി
