തിരുവനന്തപുരം: ലൊക്കേഷൻ ചോദിച്ചറിഞ്ഞ്
വീട്ടിൽ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറ സ്റ്റിലായത്.
അയിരൂരിൽ ആണ് സംഭവം. സോഷ്യൽമീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോ യും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെ ടുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.
പോക്സോ, ഐടി ആക്ടുകൾ പ്രകാരമാണ് യുവാവിനെതിരെ അയിരൂർ പൊലീസ് കേസെ ടുത്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
