ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലേക്ക്. കോൺഗ്രസ് അട്ടിമറിയിലൂടെ തെലുങ്കാന പിടിച്ചെടുക്കുന്നു.
വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂറുകൾ പിന്നിടുമ്പോൾ, മധ്യപ്രദേശിലെ 230 സീറ്റുകളിൽ 160 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, കേവലം 67 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്.
രാജസ്ഥാനിലെ 199ൽ 114 സീറ്റുകളും ബിജെപി കരസ്ഥമാക്കുന്ന സാഹചര്യമാണുള്ളത്. 71സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്. മറ്റു പാർട്ടികൾക്ക് 15 സീറ്റുകളിൽ ലീഡ് ഉണ്ട്.
ഛത്തീസ്ഘട്ടിൽ 90 സീറ്റുകളിൽ 52 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 36 സീറ്റുകളിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി.
തെലുങ്കാനയിൽ 119ൽ 64 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് കോൺഗ്രസ് അധികാരത്തിലേക്ക് വരികയാണ്. ഭരണത്തിലിരിക്കുന്ന ബിആർഎസിന് 41 സീറ്റുകളാണ് ലഭ്യമാകുന്നത്. ബിജെപി ഒരു സീറ്റിൽ നിന്നും എട്ടിലേക്ക് ലീഡ് നില ഉയർത്തുകയും ചെയ്തിട്ടുണ്ട്.
