പാലക്കാട്-ചെന്നൈ-പഴനി എക്‌സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാമക്കൽ കുമാരപാളയം സ്വദേശി കെവി കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണ്
26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

