ഓൺലൈനിൽ വാങ്ങിയ മൈക്ക് പൊട്ടിതെറിച്ചു; ആറു വയസുകാരിക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ചൈനീസ് നിർമിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു.ഓൺലൈനിൽ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. നിർമാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കിൽ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിർമിത മൈക്ക് എന്നല്ലാതെ നിർമാണ കമ്പനിയുടെ പേര് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാർ പറയുന്നു. ഇക്കാരണത്താൽ പരാതി നൽകാനും കഴിയുന്നില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: