കണ്ണൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മരുതോങ്കര പി.എം. നബീൽ (34), അടുക്കത്ത് ടി.കെ. അനൂപ് (38) എന്നിവരാണ് പിടിയിലായത്.
തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളിയിൽ എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 85.005 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി എം.ഡി.എം.എ കൊണ്ടുപോകുകയായിരുന്നു.
കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ബംഗളൂരുവിൽനിന്നാണ് വിൽപനക്കയി എം.ഡി.എം.എ എത്തിച്ചത്. ഇവരുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.
