കോതമംഗലം കോട്ടപ്പടിയിൽ വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം.
വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരുവാരൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ
