കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ ആണ് പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. പുരയിടം നിരപ്പാക്കാനെത്തിച്ചതായിരുന്നു മണ്ണുമാന്തി യന്ത്രം. പോളിന്‍റെ തല ഇതിൽ കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
