നെടുമങ്ങാട് : പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര്‍ ചരുവിളാകം അനു ഭവനില്‍ ജയ്‌നിയാണ് മരിച്ചത്. രണ്ടരമാസം മുമ്പ് വളര്‍ത്തുനായ ജയ്‌നിയെ കൈയില്‍ മാന്തുകയും മകളെ കടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയ്‌നി അത് കാര്യമാക്കിയില്ല. മകള്‍ ചികിത്സ തേടി വാക്‌സിന്‍ എടുക്കുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെയ്‌നി ആശുപത്രിയില്‍ എത്തിയത്. അസ്വസ്ഥതകള്‍ കടുത്തതോടെ പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.മലബാർ ലൈവ് ന്യൂസ്.ഒരു മാസം മുമ്പ് നായ ചത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയ്‌നി മരിച്ചത്.
ജയ്‌നിയുടെ മരണത്തെ തുടര്‍ന്ന് നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് വാക്‌സിനെടുത്തിട്ടുണ്ട്

