പെരുമ്പാവൂർ: വാടക വീട്ടിൽ കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ച ദമ്പതികൾ പോലീസ് പിടിയിൽ. ഇതര സംസ്ഥാനക്കാരായ ദമ്പതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച 9.483 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.
എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിറ്റുകിട്ടിയ 50,000 രൂപ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് ഇവിടെ വിൽപന നടത്തുകയായിരുന്നു ദമ്പതികൾ. അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വിൽപന. സർക്കിൾ ഇൻസ് പെക്ടർ എസ്. ബിനുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.


