പത്തനംതിട്ട: കോന്നിയിൽ അതിഥിതൊഴിലാളിയുടെ ഭാര്യയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. കോന്നി മങ്ങാരം വരിക്കോലിൽതുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കോന്നി പോലീസ് എസ്.എച്ച്. ഒ. പി. ശ്രീജിത്തിൻ്റെ അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഐരവണിൽ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി ഇവർ വീട്ടിൽ അതിക്രമിച്ച് കയറിയ അനിൽകുമാർ ബലമായി പിടിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം അറിഞ്ഞ യുവതിയുടെ ഭർത്താവ് സഞ്ജയ് മണ്ഡൽ പ്രതികളെ പിന്തുടർന്ന് ഭാര്യയെ മോചിപ്പിക്കുകയായിരുന്നു.
ഈ സംഭവങ്ങൾ കഴിഞ്ഞ ശേഷം സഞ്ജയ് മണ്ഡലം കോന്നി നാരായണപുരം മാർക്കറ്റിലൂടെ നടക്കുമ്പോൾ അനിൽകുമാറും ശിവപ്രസാദും ചേർന്ന് ഇയാളെ ആക്രമിച്ചു. തുടർന്ന് ഇരുവരെയും പിടികൂടിയ പോലീസ് ചോദ്യം ചെയ്ത വേളയിലാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പുറത്തുവരുന്നത്.
